ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ദേശീയ കായികദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖലാ യൂണിറ്റ് നഗരത്തില്‍ ഷട്ടില്‍ ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. നഗരസഭ ചെയര്മാന് അഡ്വ. കെ.സത്യന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.എം.രാജീവന് അധ്യക്ഷത വഹിച്ചു.
ടി.പി.ഇസ്മയില്‍, സൗമിനി മോഹന്‍ദാസ്, എം.ശശീന്ദ്രന്, റിയാസ് അബൂബക്കര്‍, ടി.പി.ഷഹീര്‍, ടി.എ.സലാം, ഷീബാ ശിവാനന്ദന്, ഉഷാമനോജ്, പി.കെ.ബിജു, റോസ്ബെനറ്റ്, വി.കെ.ഷിഗ, പി.വി.മുജീബ്, കെ.ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
