ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ചു

കൊച്ചി: കച്ചത്തീവിനടുത്ത് ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ചു. രാമേശ്വരം തങ്കച്ചിമഠം സ്വദേശിയായ ബ്രിസ്റ്റോ (22)ആണ് മരിച്ചത്. ബ്രിസ്റ്റോയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
രാമേശ്വരം മത്സ്യബന്ധന തുറമുഖത്ത് നിന്ന് നാനൂറോളം വള്ളങ്ങളാണ് മത്സ്യബന്ധനത്തിനായി പോയത്. രാത്രി പത്തുമണിയോടെ മത്സ്യബന്ധനത്തിന് ശേഷം തിരികെ വരുന്നതിനിടയിലാണ് യുവാവിന് വെടിയേറ്റത്. അതേസമയം ഇന്ത്യന്‍ ബോട്ടിന് നേരെ വെടിവച്ചിട്ടില്ലെന്നാണ് ശ്രീലങ്കന്‍ സേനയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് രാമേശ്വരത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന പ്രതിഷേധത്തിനിടയില്‍ രണ്ട് പേര്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുന്നുണ്ട്.

