ദേശീയ ഗാനത്തെ വിഷയമാക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്നു. എംഎ ബേബി

തിരുവനന്തപുരം: ദേശീയ ഗാനത്തെ വൈകാരിക വിഷയമാക്കി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ ആര്‍എസ്‌എസ് ചെയ്തതെന്ന് സിപിഐഎം നേതാവ് എംഎ ബേബി. ഈ ആര്‍എസ്‌എസ് തന്ത്രത്തിന് ഇരയാവുകയല്ല അതിനെ ഒരുമിച്ച് നിന്ന് എതിര്‍ക്കുകയാണ് വേണ്ടതെന്നും ബേബി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദമാക്കി.
ദേശീയഗാനത്തെ വിവാദവിഷയമാക്കി അപമാനിക്കാനാണ് ആര്‍എസ്‌എസ് ശ്രമിക്കുന്നത്. ദേശീയ പതാക, ഗാനം തുടങ്ങിയ ദേശീയ ചിഹ്നങ്ങളോടോ ജനാധിപത്യം, മതേതരത്വം തുടങ്ങിയ നമ്മുടെ ദേശീയ മൂല്യങ്ങളോടോ ഒരിക്കലും ആദരവ് കാണിച്ചിട്ടില്ലാത്തവരാണ് ആര്‍എസ്‌എസ്സെന്നും അദ്ദേഹം പറയുന്നു. സിനിമാ ഹാളുകളിലെല്ലാം ഓരോ പ്രദര്‍ശനത്തിനും മുമ്ബ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും സിനിമ കാണാന്‍ വരുന്നവരെല്ലാം എഴുന്നേറ്റു നില്‍ക്കണമെന്നുമുള്ള സുപ്രീം കോടതി ഉത്തരവ് ഇന്ത്യയുടെ നിയമവ്യവസ്ഥയുടെ അന്തസത്തയ്ക്കെതിരാണ്.

