ശിഹാബിൻ്റെ മൃതദേഹം കൊയിലാണ്ടി മായൻ കടപ്പുറത്ത് നിന്ന് കണ്ടെത്തി

കൊയിലാണ്ടി: മൂടാടി കടലിൽ അകപ്പെട്ട മത്സ്യതൊഴിലാളി ഷിഹാബിൻ്റെ (27) മൃതദേഹം കൊയിലാണ്ടി മായൻ കടപ്പുറത്ത് നിന്ന് കണ്ടെത്തി. ഇന്നു രാവിലെ ഹാർബറിന് വടക്ക് ഭാഗത്തായി പുലിമുട്ടിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് മൂടാടി കടലിൽ മൂന്നംഗസംഘം മത്സ്യബന്ധനത്തിനിടെ തോണിമറിഞ്ഞ് അപകടിത്തിൽപ്പെടുന്നത്. ഇതിൽ രണ്ട് പേർ നീന്തി രക്ഷപ്പെടുകയായിരുന്നു. മൂന്ന് ദിവസത്തോളമായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. ശിഹാബിൻ്റെ മൃതദേഹം മറൈൻ എൻഫോഴ്സ് മെൻ്റും പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കരക്കെത്തിച്ച് ആംബുലൻസിൽ കൊയിലാണ്ടി തൂലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ശിഹാബിനോടൊപ്പമുള്ള നന്തി. മണാണ്ടാടത്ത് ഷിമിത്ത് (30), ചെമ്പില വളപ്പിൽ സമദ് (35) എന്നിവർ നീന്തി രക്ഷപ്പെടുകയായിരുന്നു. നീന്തൽ വശമില്ലാതിരുന്ന ഷിഹാബ് കടലിലേക്ക് തെറിച്ച ശേഷം കാണാതാവുകയായിരുന്നു. കൊയിലാണ്ടി അഗ്നി രക്ഷാ സേന, പോലീസ്, കോസ്റ്റ് ഗാർഡ് തുടങ്ങിയവയുടെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ രണ്ട് ദിവസമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല..


സർക്കാറിൻ്റെ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് തെരച്ചിൽ നടത്തിയിരുന്നത്. നേവിയുടെയും സഹായം തേടി ചൊവ്വാഴ്ച വൈകീട്ടോടെ തെരച്ചിൽ നടത്തിയിരുന്നു. കൊച്ചി മറൈൻ എൻഫോഴ്സ്മെൻ്റിൻ്റെ എല്ലാവിധ തെരച്ചിൽ സംവിധാനങ്ങളും ഉള്ള ഹർണവേഷ് എന്ന ബോട്ടും തെരച്ചിൽ നടത്തിയിരുന്നു. ട്രോളിംഗ് ആയതിനാൽ ചെറിയ തോണിയിൽ കരവല വീശി മൽസ്യബന്ധനം നടത്തുകയായിരുന്നു മൽസ്യതൊഴിലാളികൾ. പാറക്കെട്ടുകളും, ശക്തമായ തിരമാലകളും തെരച്ചിലിന് തടസ്സമായി. ഇബ്രാഹിമിൻ്റെയും, പാത്തുമ്മയുടെയും മകനാണ് ശിഹാബ്. രഹനാസ് ആണ് ഭാര്യ. മകൻ. സയിദ് സമാൻ,


