ശക്തമായ കാറ്റിൽ മരം മുറിഞ്ഞു വീണ് വീട് തകർന്നു

കൊയിലാണ്ടി: ചൊവ്വാഴ്ച രാത്രിയുണ്ടായ കാറ്റില്‍ മുചുകുന്ന് വാഴയില്‍മീത്തല്‍ ശ്രീധരന്റെ വീട് തകര്‍ന്നു. ഭാര്യ സരോജിനിക്ക് പരിക്കേറ്റു. മകളുടെ കൈക്കുഞ്ഞ് കിടക്കുന്നതിന് നേരെ മുകളിലായി ഓടു തൂങ്ങി നില്‍പ്പുണ്ടായിരുന്നു.
മരത്തില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ ശ്രീധരന്‍ മൂന്നു വര്‍ഷമായി കിടപ്പിലാണ്. വളരെ പ്രയാസപ്പെട്ട് ജീവിതം തള്ളിനീക്കുന്നതിനിടയിലാണ് വീട് തകരുന്നത്. അയല്‍വീട്ടു പറമ്പിലെ തേക്ക് മരമാണ് മുറിഞ്ഞു വീണത്. ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂര ചുവരില്‍ നിന്നും വിട്ടുപോയിട്ടുണ്ട്. ചുവരിലും വിള്ളലുണ്ട്. ശ്രീധരനും കുടുംബവും അയല്‍വീട്ടിലാണുള്ളത്. വീട് നന്നാക്കുന്നതിന് നല്ല ചെലവുവരും.

വില്ലേജ്‌ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു. സര്‍ക്കാരില്‍നിന്നും കാര്യമായ സഹായം ലഭിക്കുമെന്നപ്രതീക്ഷയിലാണ് കുടുംബം. നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ചാണ് ശ്രീധരന്റെ ചികിത്സയ്ക്ക് സഹായിച്ചത്.

