വോളിബോൾ ചാമ്പ്യൻഷിപ്പ്: കോഴിക്കോടിന് ഇരട്ട കിരീടം

വടകര : സംസ്ഥാന വോളിബോൾ അസോസിയേഷൻ പുറങ്കര വോളി ബ്രദേഴ്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ബീച്ച് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ കോഴിക്കോട് ചാമ്പ്യൻമാരായി. പുരുഷ വിഭാഗത്തിൽ ഒന്നിനെതിരേ രണ്ട് സെറ്റുകൾക്ക് കോഴിക്കോട് കൊല്ലത്തെ പരാജയപ്പെടുത്തി. സ്കോർ (21-18, 19-21, 15-10). വനിതാവിഭാഗത്തിൽ ആലപ്പുഴയെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് തോല്പിച്ചാണ് കോഴിക്കോട് കിരീടം നേടിയത്. സ്കോർ (21-8, 21-6). സമാപനച്ചടങ്ങിൽ ഇ. അരവിന്ദാക്ഷൻ പുരുഷവിഭാഗം ജേതാക്കൾക്ക്

ഒളിമ്പ്യൻ കളത്തിൽ മുകുന്ദൻ സ്മാരകട്രോഫിയും റണ്ണേഴ്‌സപ്പിന് അവുറങ്കത്ത് നൗഷാദ് സ്മാരകട്രോഫിയും സമ്മാനിച്ചു. വനിതാവിഭാഗം ജേതാക്കൾക്ക് പി.എസ്. രാഘൂട്ടി സ്മാരക ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് പള്ളീന്റവിട ചോയി സ്മാരകട്രോഫിയും സി. സത്യൻ സമ്മാനിച്ചു. കളത്തിൽ പീതാംബരൻ അധ്യക്ഷത വഹിച്ചു. രാഘവൻ മാണിക്കോത്ത്, ഇ.കെ. സുധീർ, ടി.എച്ച്. അബ്ദുൾ മജീദ്, സി.വി. വിജയൻ, കെ. നസീർ, കെ. രജീഷ് കുമാർ, കെ.വി. രാമചന്ദ്രൻ, ടി.പി. കാസിം, ബഷീർ പട്ടാര, കെ.കെ. മുസ്ഥഫ എന്നിവർ സംസാരിച്ചു.


