KOYILANDY DIARY.COM

The Perfect News Portal

വേദന സംഹാരികള്‍ തെരഞ്ഞടുക്കുന്നതെങ്ങനെ ?

വേദന സംഹാരികള്‍ തെരഞ്ഞടുക്കുന്നതെങ്ങനെ എന്ന് പലര്‍ക്കും അറിയില്ല. വേദന വരുമ്പോള്‍ നേരെ മെഡിക്കല്‍ സ്‌റ്റോറുകളിലേക്ക് പാഞ്ഞ് പാരസെറ്റാമോള്‍ അല്ലെങ്കില്‍ ആസ്പിരിനോ വാങ്ങി വിഴുങ്ങുകയാണ് നമ്മളില്‍ പലരും ചെയ്യുക. എന്ത് തരത്തിലുള്ള വേദനയാണ് എന്ന് ആദ്യം തിരിച്ചറിയണം. പാരസെറ്റാമോള്‍ കടുത്ത വേദനകള്‍ക്ക് വളരെ വേഗം ശമനം നല്‍കില്ല. തലവേദന, പല്ലുവേദന എന്നിവയ്ക്കും കൂടാതെ ശരീര താപനില നിയന്ത്രിക്കാനും പാരസെറ്റാമോള്‍ സഹായിക്കുമെന്നതിനാല്‍ പനിക്കെതിരെ പൊതുവെ പ്രയോഗിക്കുന്ന മരുന്നുകൂടിയാണ് ഇത്.

എന്നാല്‍ സന്ധിവാതം, സന്ധി വീക്കം, വലിയ വ്രണങ്ങള്‍ ഉണ്ടാകുമ്പോഴുള്ള പഴുപ്പും നീരും ഉണ്ടാവുക തുടങ്ങിയ അവസ്ഥകളില്‍ ഇബുപ്രോഫിന്‍ തന്നെയാണ് മികച്ചത്. എന്തുകൊണ്ടെന്നാല്‍ ഉള്ളില്‍ നിന്ന് കുത്തി നോവിക്കുന്നു എന്ന തോന്നലിന് കാരണം എലില്‍  നിറഞ്ഞിരിക്കുന്ന നീരും പഴുപ്പുമാണ്. ഇബുപ്രോഫിന്‍ നീരുവയ്ക്കുന്നത് തടയാന്‍ സഹായുക്കുന്ന മരുന്നുകൂടിയാണ്. ആസ്പിരിനും സമാന ഗുണങ്ങള്‍ ഉണ്ടെങ്കിലും ഇതിന് പാര്‍ശ്വ ഫലങ്ങള്‍ ഉണ്ട് എന്നതിലാല്‍  16 വയസില്‍ താഴെയുള്ളവര്‍ക്ക് നല്‍കാറില്ല വേദന സംഹാരികള്‍ എങ്ങനെ ഉപയോഗിക്കണം എന്നതും ഓര്‍ത്തിരിക്കേണ്ടതുണ്ട്.  എറ്റവും കുറഞ്ഞ അളവില്‍ കഴിക്കുക എന്നതാണ് മികച്ച  മാര്‍ഗം എന്നാണ് വിദഗ്ദര്‍ പറയുന്നത് ഇതിന് കാരണം ചില വേദന സംഹാരികളുടെ ചേരുവകളില്‍ ഉറക്ക മരുന്ന്  ചേര്‍ന്നിട്ടുണ്ടാവാം എന്നതിനാലാണ്. ഇത്തരം മരുന്നുകളെ പൊതുവെ പറയുന്നത് കൊഡെയ്ന്‍ എന്നാണ്.

Share news