വെളിയണ്ണൂർ തെരു ശ്രീ മഹാ ഗണപതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി : നമ്പ്രത്ത്കര വെളിയണ്ണുർ മഹാഗണപതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. 24, 25, 26 തിയ്യതികളിലായി നടക്കുന്ന മഹോത്സവത്തിന് കാലത്ത് 7 മണിക്ക് കൊടിയേറ്റം നടന്നു. തുടർന്ന് മുചുകുന്ന് പത്മനാഭന്റെ ഓട്ടം തുള്ളൽ പ്രസാദ ഊട്ട്, രാത്രി 8 മണിക്ക് ചുറ്റെഴുന്നളളത്ത് തുടർന്ന് കലാ സന്ധ്യ. 25ന് ഉച്ചക്ക് 12 മണിക്ക് ചുറ്റെഴുന്നള്ളത്ത്, 5 മണിക്ക് ഇളനീർ കുല വരവ് 6.30 കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ തായമ്പക, 9.30ന് കണ്ണൂർ രത്‌നകുമാറും സംഘവും അവതരിപ്പിക്കുന്ന കഥാ പ്രസംഗം രാത്രി 12 മണിക്ക് വില്ലെഴുന്നള്ളത്ത്. 26ന് കാലത്ത് 6 മണിക്ക് എണ്ണയാട്ടം, ഇളനീരാട്ടം, കലശം എന്നിവ നടക്കും
