വെളള ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ചെന്നെയില്‍ ശുദ്ധജലവിതരണം 40% ആയി വെട്ടിക്കുറച്ചു

ചെന്നെ: കുടിവെളള ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ചെന്നെയില്‍ ശുദ്ധജലവിതരണം 40% ആയി വെട്ടിക്കുറച്ചു. കുടിനീരിനായി നെട്ടോട്ടമോടുന്ന ചെന്നെ നഗരം കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. 800 മില്യണ്‍ വെളളമാണ് തമിഴിനാടിന്റെ തലസ്ഥാന നഗരിയുടെ കുടിവെളള ആവശ്യത്തിനായി പ്രതിദിനം വേണ്ടി വരിക. അങ്ങനെയുളള സാഹചര്യത്തിലാണ് 525 മില്യണ്‍ ലിറ്റര്‍ വെളളം മാത്രം ലഭിക്കുന്നത്. 225 മില്യണ്‍ ലിറ്ററിന്റെ കുറവാണ് ഇപ്പോള്‍ ഉളളത്. കുടിവെളള പ്രശ്‌നം എത്രത്തോളം രൂക്ഷമാണ് എന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ജലത്തിന്റെ ലഭ്യത കുറവാണ് കുടിവെളള വിതരണം വെട്ടിക്കുറ്ക്കാന്‍ കാരണം. മഴയുടെ കുറവും ജലസംഭരണികള്‍ വറ്റിയതും ഭൂഗര്‍ഭ ജലത്തിന്റെ അളവു കുറഞ്ഞതുമെല്ലാം ആണ് പ്രശ്‌നത്തിനു പിന്നില്‍. മണിക്കൂറുകളോളം വെളളത്തിനായി കാത്തു നില്‍ക്കേണ്ടി വരുന്നത് ചെന്നെയിലെ വീട്ടമ്മമാരെ ദുരിതത്തിലാഴ്ത്തുന്നു. ജോലിക്കു പോകുന്ന സ്ത്രീകളെയാണ് പ്രശ്‌നം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. കുറഞ്ഞ അളവില്‍ ലഭിക്കുന്ന, സര്‍ക്കാരിന്റെ ജലവിതരണ വാഹനങ്ങളാണ് പലര്‍ക്കും ആശ്വാസം. പക്ഷേ അതും ദിവസവും കിട്ടുന്നില്ല.

