വൃദ്ധയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കല്ലറ: കടയ്ക്കല്‍ മതിര മന്ദിരംകുന്നില് എണ്പതു കാരിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മന്ദിരംകുന്നില് അനില്‍ഭവനില്‍ മകള്‍ക്കൊപ്പം താമസിച്ചുവന്ന ജാനമ്മയെയാണ് ഇന്ന് രാവിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍കണ്ടത്. മകള്‍ റബ്ബര്‍ ടാപ്പിംഗിന് പോയ സമയത്താണ് സംഭവം. രോഗങ്ങള്‍കൊണ്ട് ബുദ്ധിമുട്ടിലായിരുന്ന ഇവര്‍ സ്വയം കഴുത്തറുത്ത് മരിച്ചതാണെന്നാണ് കരുതുന്നത്. രക്തത്തില്‍ കുളിച്ച് കിടക്കുന്നനിലയിലായിരുന്നു ഇവര്‍. വീട്ടിനുള്ളില്‍ നിന്ന് ഞരക്കം കേട്ട് അയല്‍വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. കടയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
