വീരവഞ്ചേരി എല്‍.പി. സ്‌കൂളില്‍ കരനെല്‍ക്കൃഷി ആരംഭിച്ചു

മൂടാടി: വീരവഞ്ചേരി എല്‍.പി. സ്‌കൂളില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കരനെല്‍ക്കൃഷി ആരംഭിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ശോഭ ഉദ്ഘാടനം ചെയ്തു. സ്‌കൂളിന് സമീപത്തെ തരിശായിക്കിടക്കുന്ന പുറമ്പോക്കുഭൂമിയിലാണ് കരനെല്‍ക്കൃഷി ഇറക്കിയത്.
കര്‍ഷക വേഷമണിഞ്ഞെത്തിയ കുട്ടികള്‍ക്ക് കര്‍ഷകനായ കാലിശ്ശേരി നാരായണന്‍ നായര്‍ നിര്‍ദേശങ്ങള്‍ നല്‍കി. വാര്‍ഡ് അംഗം മിനി തെക്കെവീട്ടില്‍, ഗഫൂര്‍ താവൊടി എന്നിവര്‍ സംസാരിച്ചു. മുടാടി കൃഷി ഓഫീസര്‍ പി. നാരായണന്‍ കൃഷി ബോധവത്കരണ ക്ലാസ് എടുത്തു.

