വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറുകളും സ്കൂട്ടറും സമൂഹവിരുദ്ധര്‍ വരഞ്ഞിട്ട് നശിപ്പിച്ചു

വടകര: ചെമ്മരത്തൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറുകളും സ്കൂട്ടറും സമൂഹവിരുദ്ധര്‍ വരഞ്ഞിട്ട് കേടുവരുത്തി. ചെമ്മരത്തൂര്‍ എല്‍.പി. സ്കൂളിനു സമീപത്തെ കോറോത്ത് മീത്തല്‍ ബാലന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് കാറുകളും ഒരു സ്കൂട്ടറുമാണ് ച്ചത്. കാറിന്റെ ബോഡി ആണി കൊണ്ട് വരിഞ്ഞ് വികൃതമാക്കുകയും അസഭ്യവാക്കുകള്‍ എഴുതി വെയ്ക്കുകയും ചെയ്തു. സ്കൂട്ടറിന്റെ സീറ്റുകള്‍ കീറുകയും കണ്ണാടികള്‍ മോഷ്ടിക്കുകയുംചെയ്തു. നമ്പര്‍ പ്ലേറ്റുകളും തകര്‍ത്ത നിലയിലാണ്. ബാലന്റെതാണ് ഒരു കാറും സ്കൂട്ടറും. ബാലന്റെ സഹോദരപുത്രന് ജോബിഷിന്റെതാണ് മറ്റൊരു കാര്‍.
