KOYILANDY DIARY.COM

The Perfect News Portal

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ച നിലയില്‍

കൊയിലാണ്ടി> പയ്യോളി അയനിക്കാട് മീത്തില്‍ മുക്കില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ച നിലയില്‍. സിപിഐ എം പ്രവര്‍ത്തകനായ കോഴിത്തട്ടതാഴ അഭില്‍രാജ് മയനാരിയുടെ ബൈക്കാണ് കത്തിച്ചത്. സംഭവത്തിന് പിന്നില്‍ സാമൂഹ്യ വിരുദ്ധരെന്ന് സംശയിക്കുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അക്രമികള്‍ തീയിട്ടത്. ടയര്‍ പൊട്ടുന്ന ശബ്ദം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സക്കിള്‍ ഇന്‍സ്പെക്ടര്‍ സജീവന്‍ സ്ഥലത്തെത്തി തീ അണച്ചതിനാല്‍ സമീപത്തുള്ള വാഹനങ്ങള്‍ക്ക് തീ പിടിച്ചില്ല. സഹോദരന്‍ ലിജിന്‍ രാജിന്റെ ബൈക്കും സുമൊ ഗ്രാന്‍ഡ് വാഹനവും സമീപത്തുണ്ടായിരുന്നു. ഒരു മാസം മുമ്പാണ് അഭില്‍രാജ് ബുള്ളറ്റ് വാങ്ങിയത്. പയ്യോളി പൊലീസും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി. സിപിഐ എം ഏരിയാ സെക്രട്ടറി ടി ചന്തു, ലോക്കല്‍ സെക്രട്ടറി പി വി രാമചന്ദ്രന്‍, കൂടയില്‍ ശ്രീധരന്‍, സി സുരേഷ്, എം പി  ഷിബു, പി കെ വത്സന്‍, പൊക്കാട്ട് സുരേഷ് എന്നിവര്‍ സ്ഥലത്തെത്തി. അഭില്‍രാജ് സിപിഐ എം മഠത്തില്‍ മുക്ക് ബ്രാഞ്ചംഗവും ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റുമാണ്.

ബൈക്ക് കത്തിച്ച അക്രമിസംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം പയ്യോളി ലോക്കല്‍ കമ്മിറ്റി പൊലീസിനോടാവശ്യപ്പെട്ടു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *