വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: ഒറ്റയ്ക്ക് താമസിക്കുന്ന 84കാരി വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉഴവൂര്‍ വട്ടാണികുന്നേല് സൈമണിന്റെ ഭാര്യ ഏലിയാമ്മ യാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ 6.30 ഓടെ സമീപത്തു താമസിക്കുന്ന മകന് വീട്ടിലെത്തിപോഴാണ് ഏലിയാമ്മ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടെത്തിയത്.
തലയില്‍ പരിക്കേറ്റിട്ടുണ്ട്. വീഴ്ചയില്‍ പരിക്കേറ്റതാവാമെന്നാണ് ആദ്യ നിഗമനമെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തല്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സയന്റിഫിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

ഏലിയാമ്മ വീട് അകത്തു നിന്ന് പൂട്ടാറില്ലെന്നും ചാരിയിടുകയേയുള്ളു എന്നും പറയുന്നു. കിടപ്പുമുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. തലയ്ക്കേറ്റ മുറിവ് എങ്ങനെയുണ്ടായി എന്ന് വ്യക്തമല്ല. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോറ്റ്മോര്ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

