KOYILANDY DIARY.COM

The Perfect News Portal

വി. പി. സത്യന്‌ നാളെ തലശ്ശേരിയില്‍ സ്‌മാരകം ഉയരും

കോഴിക്കോട‌്: ഇന്ത്യന്‍ ഫുട‌്ബോള്‍ ടീം മുന്‍ ക്യാപ‌്റ്റന്‍ വി പി സത്യന്റെ ഓര്‍മയ‌്ക്കായി ജന്മനാടായ തലശേരി മേക്കുന്നില്‍ ഒരുക്കിയ സ‌്മാരക മന്ദിരം മന്ത്രി ഇ പി ജയരാജന്‍ ഉദ‌്ഘാടനം ചെയ്യും. വി പി സത്യന്‍ സ‌്മാരക ട്രസ‌്റ്റാണ‌് മന്ദിരമൊരുക്കിയത‌്. ശനിയാഴ‌്ച വൈകിട്ട‌് നാലിന‌് നടക്കുന്ന ചടങ്ങില്‍ സത്യന്റെ ജീവിതത്തെ ആസ‌്പദമാക്കി നിര്‍മിച്ച സിനിമ ‘ക്യാപ‌്റ്റ’നിലെ നായകന്‍ നടന്‍ ജയസൂര്യയെ ആദരിക്കുമെന്ന‌് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എ എന്‍ ഷംസീര്‍ എംഎല്‍എ സത്യന്റെ ഫോട്ടോ അനാച്ഛാദനം ചെയ്യും. സത്യന്‍ ട്രസ്‌റ്റുമായി ബന്ധപ്പെട്ട‌് പ്രവര്‍ത്തിച്ചവരെയും ആദരിക്കും. ഐ എം വിജയന്‍, വി പി ഷാജി, സി കെ വിനീത‌്, അനസ‌് എടത്തൊടിക, രാഹുല്‍ വി രാജ‌് തുടങ്ങിയ ഫുട‌്ബോള്‍ താരങ്ങള്‍ ചടങ്ങിനെത്തും.വാര്‍ത്താസമ്മേളനത്തില്‍ കെ സുരേന്ദ്രന്‍, കെ സി രവീന്ദ്രന്‍, വി പി സനില്‍ എന്നിവര്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *