വി. ആർ കൃഷ്ണയ്യർ അനുസ്മരണം നടത്തി

കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ അനുസ്മരണം നടത്തി. പ്രിൻസിപ്പൽ പി വൽസല ഉദ്ഘാടനം ചെയ്തു. കൃഷ്ണയ്യരുടെ ചിത്രത്തിൽ ഹാരമണിയിച്ചു. നീതിയും ജനാധിപത്യവും എന്ന വിഷയത്തിൽ സാജിദ് അഹമ്മദ് ഏക്കാട്ടൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. നീതിപീഠത്തിൽ നിന്നും സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിവന്ന മനുഷ്യസ്‌നേഹിയായിരുന്നു കൃഷ്ണയ്യരെന്ന് അദ്ദേഹം പറഞ്ഞു. കെ. വി അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. സ്മിത കോണിൽ, എ. സുബാഷ് കുമാർ, പി. ആദിത്ത്, എ. പി. നിള എന്നിവർ സംസാരിച്ചു.
