വിഷുവിന് ഒരുമുറം വിഷരഹിത പച്ചക്കറി

കൊയിലാണ്ടി: വിഷുവിന് ഒരുമുറം വിഷരഹിത പച്ചക്കറി എന്ന ആശയവുമായി സി പി എം കൊല്ലം ലോക്കൽ കമ്മിറ്റിയുടെയും, സംയോജിത കൃഷി കൊല്ലം മേഖല കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പും വില്‍പ്പനയും ആരംഭിച്ചു. വിയ്യൂർ ഇല്ലത്ത്താഴെ ആരംഭിച്ച ജൈവ പച്ചക്കറി ചന്ത നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു. അശ്വതി ബിജു ആദ്യവിൽപന ഏറ്റുവാങ്ങി.

ചടങ്ങിൽ കെ.എസ്.കെ.ടി.യു മേഖല സെക്ക്രട്ടറി പി. പി. രാജീവൻ അധ്യക്ഷതവഹിച്ചു. ലോക്കൽ സെക്രട്ടറി എൻ കെ ഭാസ്കരൻ, കർഷകസംഘം മേഖലാ സെക്രട്ടറി കരുമ്പക്കൽ സുധാകരൻ, കെ എസ് കെ.ടി.യു.മേഖല പ്രസിഡണ്ട് പി സിജീഷ് എന്നിവർ സംസാരിച്ചു. കൃഷി കോ-ഓഡിനേറ്റർ സി ബാനു, ടി ധർമ്മൻ, എം വി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.





