വിവേചനങ്ങളില്ലാത്ത സമൂഹത്തിൻ്റെ സൃഷ്ടിക്ക് അധ്യാപകര്‍ മുന്നിട്ടിറങ്ങണം: വി. കെ. അജിത് കുമാര്‍

കൊയിലാണ്ടി: വിവേചനങ്ങളില്ലാത്ത സമൂഹത്തിൻ്റെ സൃഷ്ടിക്ക് അധ്യാപകര്‍ മുന്നിട്ടിറങ്ങണമെന്ന് കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡണ്ട് വി. കെ. അജിത് കുമാര്‍ ആവശ്യപ്പെട്ടു. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ഉതകുന്ന സമൂഹത്തിൻ്റെ സൃഷ്ടിക്ക് അധ്യാപകര്‍ പ്രതിജ്ഞാബന്ധമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.എസ്.ടി.എ. സംഘടിപ്പിച്ച എ.ഐ.പി.ടി.എഫ്.ൻ്റെ സഹകരണത്തോടെയുള്ള ഉത്തര മേഖലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി ഇ. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.
എ.ഐ.പി.ടി.എഫ്. അഖിലേന്ത്യ ട്രഷറര്‍ പി. ഹരിഗോവിന്ദന് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസി. കെ. സുനില്‍ കുമാര്‍, സെക്രട്ടറി എന്‍. ശ്യാംകുമാര്‍, ഇ. ആനന്ദന്, ടി. അശോക് കുമാര്‍, കെ. കുഞ്ഞമ്മദ്, ക്യാമ്പ് കോര്‍ഡിനേറ്റര്‍ പി. കെ. അരവിന്ദന് എന്നിവര്‍ സംസാരിച്ചു.

വിവിധ വിഷയങ്ങളെ അധികരിച്ച് കെ. സന്തോഷ്, കെ. അബ്ദുള്‍ മജീദ് എന്നിവര്‍ ക്ലാസ്സെടുത്തു. വിവിധ സെഷനുകളിലായി പി.എം.ശ്രീജിത്ത്, ഇ. ശിവദാസന്‍, കെ. നവനീത് മോഹന്‍, ജി. അരുണ്‍, കെ.എം. മണി, വള്ളില്‍ രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.

