വിവാദ തോക്കുസ്വാമി ഹിമവല്‍ ഭദ്രാനന്ദയെ വെറുതെ വിട്ടു

കൊച്ചി: പോലീസ് സ്റ്റേഷനില്‍ ആത്മഹത്യ ഭീഷണി മുഴക്കി വെടിയുതിര്‍ത്ത കേസില്‍ വിവാദ തോക്കുസ്വാമി ഹിമവല്‍ ഭദ്രാനന്ദയെ വെറുതെ വിട്ടു. തെളിവിന്റെ അഭാവത്താല്‍ പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വെറുതെവിടാന്‍ ഉത്തരവിട്ടത്. ഫേസ്ബുക്കിലൂടെ മതവിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ച കുറ്റത്തിന് അറസ്റ്റിലായ റിമാന്‍ഡില്‍ കഴിയുന്ന ഭദ്രാനന്ദ ഇന്ന് കോടതിയില്‍ ഹാജരായില്ല.
2008 മെയ് 17 ന് അശോകപുരം മനക്കപ്പടിയിലെ വാടക വീട്ടില്‍ തോക്ക് ചൂണ്ടി ആത്മഹത്യ ഭീക്ഷണി മുഴക്കിയതിനെ തുടര്‍ന്ന് സ്വാമിയെ അനുനയിപ്പിക്കാന്‍ പൊലീസ് ആലുവ സ്റ്റേഷനില്‍ കൊണ്ടുവന്നത്. ഇതിനിടെ മാധ്യമപ്രവര്‍ത്തകര്‍ സ്വാമിയുടെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ പ്രകോപിതനായ ഹിമവല്‍ ഭദ്രാനന്ദ വെടിയുതിര്‍ക്കുകയായിരുന്നു. സിഐ, മാധ്യമപ്രവര്‍ത്തകനും വെടിവയ്പ്പില്‍ പരിക്കേറ്റിരുന്നു.

ചൊവ്വാഴ്ച വിധി പറയാനിരുന്ന കേസ് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. കേസില്‍ വിധി കേള്‍ക്കാന്‍ ചൊവ്വാഴ്ച പറവൂര്‍ കോടതിയില്‍ ഹാജരാകവെ ഭദ്രാനന്ദയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എറണാകുളം നോര്‍ത്ത് പ്രിന്‍സിപ്പല്‍ എസ്.ഐ വി.വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹിമവല്‍ ഭദ്രാനന്ദയെ അറസ്റ്റ് ചെയ്തത്.

