വില്ലേജ് ഓഫിസിന് ഇരിപ്പിടവും മേൽക്കൂരയും നിർമ്മിച്ചു നൽകി കുട്ടത്ത്കുന്ന് കൂട്ടായ്മ മാതൃകയായി

കൊയിലാണ്ടി: കൊല്ലം വിയൂർ വില്ലേജ് ഓഫിസിൽ കാത്തിരിപ്പുകാർക്ക് തണലായി ഇരിപ്പിടവും മേൽക്കൂരയും നൽകി വ്യത്യസ്തമായ പ്രവർത്തനത്തിന് നേതൃത്വം നൽകി മറ്റ് കൂട്ടായ്മകൾക്ക് മാതൃകയായിരിക്കുകയാണ് കുട്ടത്ത്കുന്ന് കൂട്ടായ്മ. കൂട്ടായ്മയുടെ പ്രഥമ വാർഷിക ദിനത്തിലാണ് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ഇരിപ്പിടവും മേൽക്കൂരയും നിർമ്മിച്ചു നൽകിയാണ് വേറിട്ട പ്രവർത്തനത്തിന് തയ്യാറായത്.
വലിയ ജനവാസ മേഖലയായ വിയ്യൂർ വില്ലേജ് ഓഫീസ് സ്ഥലപരിമിതിമൂലം പ്രയാസമനുഭവിക്കുകയാണ്.
ദിവസവും 100 കണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നത്. അതിനിടയിലാണ് കുട്ടത്ത്കുന്ന് കൂട്ടായ്മ സ്വന്തം നാട്ടുകാർക്കായി സേവനസന്നദ്ധരായത്.
ഓഫീസ് അംഗണത്തിൽ നടന്ന ചടങ്ങ് തഹസിൽദാർ ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൻ വി.കെ.പത്മിനി മുഖ്യാതിഥിയായിരുന്നു. കൗൺസിലർ കെ.ടി. സുമ, കൂട്ടായ്മ പ്രവർത്തകരായ കെ.സുഗുണൻ, വി. കെ. സതി, വില്ലേജ് ഓഫിസർ കെ. വി. ഉഷ, മുഹമ്മദ് റിയാസ്, നിധീഷ് എന്നിവർ സംസാരിച്ചു.
