KOYILANDY DIARY.COM

The Perfect News Portal

വിരലില്‍ മഷി പുരട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി > അസാധുവാക്കിയ 500,1000 നോട്ടുകള്‍ മാറിഎടുക്കാന്‍ ബാങ്കില്‍ എത്തുന്നവരുടെ വിരലില്‍ മഷി പുരട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിവിധ സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഇത് വോട്ടിങ് പ്രക്രിയയെ ബാധിക്കുമെന്ന് കാണിച്ച്‌ ധനകാര്യമന്ത്രാലയത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു.

തമിഴ്നാട്ടിലെ അരവാക്കുറിച്ചി, തഞ്ചാവൂര്‍, തിരുപ്പറള്‍കുണ്ട്രം എന്നിവിടങ്ങളില്‍ നാളെ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുകയാണ്. ഇവിടങ്ങളില്‍ ഇടതു കൈവിരലില്‍ മഷിയടയാളമുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന മഹാരാഷ്ട്രയില്‍ നോട്ട് മാറാനെത്തുന്നവരുടെ വിരലില്‍ മഷിയടയാളം രേഖപ്പെടുത്തുന്നതിലുള്ള ആശങ്ക അറിയിച്ച്‌ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയുരുന്നു. റദ്ദാക്കിയ നോട്ട് മാറ്റിയെടുക്കുമ്ബോള്‍ ബാങ്കില്‍നിന്ന് വലതു ചൂണ്ടുവിരലിലാണ് മഷിയടയാളമിടേണ്ടത്. എന്നാല്‍ അബദ്ധത്തില്‍ ഇത് ഇടതു കൈവിരലിലായിപ്പോയാല്‍ അവള്‍ക്ക് വോട്ടവകാശം നഷ്ടപ്പെടുമെന്നാണ് രണ്ടു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പു കമ്മിഷന്റെ മുന്നറിയിപ്പ്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *