വിമാനയാത്രയ്ക്ക് ആധാര്‍ സംവിധാനം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം

ഡല്‍ഹി: വിമാനയാത്രയ്ക്ക് ആധാര്‍ സംവിധാനം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പ്രമുഖ ഐടി കമ്പനിയായ വിപ്രോയ്ക്ക് പദ്ധതിരേഖ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ചുമതല നല്‍കി. മെയ് ആദ്യവാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിപ്രോയുടെ നീക്കം.
വിമാനയാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ നീക്കത്തിലാണ് വ്യോമയാന മന്ത്രാലയം. യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് യാത്രക്കാരനെ തിരിച്ചറിയുന്നതിനുള്ള സംവിധാനം ഉപയോഗപ്പെടുത്തും. യാത്രക്കാര്‍ക്കായുള്ള തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നതിനുള്ള സമയം കുറക്കാമെന്നും മന്ത്രാലയം കണക്കുകൂട്ടുന്നു.

നിലവില്‍ യാത്രാ ടിക്കറ്റിനൊപ്പം തിരിച്ചറിയല്‍ രേഖകളിലൊന്ന് സുരക്ഷാ ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ടിക്കറ്റ് ബുക്കിങ്ങിന് ആധാര്‍ നിര്‍ബന്ധമാക്കിയാല്‍ ഇത് ഒഴിവാക്കാനാകും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ നല്‍കുന്ന യാത്രക്കാരന്‍ വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്യുന്ന സമയത്ത് ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനത്തിൽ വിരലടയാളം രേഖപ്പെടുത്തിയാല്‍ മതിയാകും. ഇതിനായുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് വിപ്രോ..
