വിദ്യാർത്ഥികളെ അനുമോദിച്ചു

കൊയിലാണ്ടി: 2021-22 എസ്. എസ്. എൽ. സി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സമിതി മെമ്പർമാരുടെ വിദ്യാർത്ഥികളെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഉള്ള്യേരി യൂണിറ്റ് അനുമോദിച്ചു. ചടങ്ങിൽ എം. വേലായുധൻ അധ്യക്ഷനായി. മേഖലാ സെക്രട്ടറി പി. ആർ രഘൂത്തമൻ ഉപഹാരം നൽകി. ഷമീർ പാലോളി സാജിദ് സുനിൽകുമാർ ജ്യോതി നമ്പ്യാർ പുരുഷു ഉള്ളിയേരി എന്നിവർ സംസാരിച്ചു. സി. എം സന്തോഷ് സ്വാഗതവും, വസന്തം വേലായുധൻ നന്ദിയും പറഞ്ഞു.

