വിദ്യാര്‍ഥിനികളെ പ്രധാനാധ്യാപിക അപമാനിച്ചതായി പരാതി

കൊയിലാണ്ടി: വിദ്യാര്‍ഥിനികളെ സ്കൂള്‍ പ്രധാനാധ്യാപിക അപമാനിച്ചതായി പരാതി. കൊയിലാണ്ടി ബദരിയാ അറബിക് ആന്‍ഡ് ആര്‍ട്സ് കോളജിലെ വിദ്യാര്‍ഥിനികളെയാണ് കോതമംഗലം ഗവ. യുപി സ്കൂളിലെ പ്രധാനധ്യാപിക അപമാനിച്ചതായി പരാതി ഉയര്‍ന്നത്. കഴിഞ്ഞ ദിവസം ഈ സ്ഥാപനത്തിലെ പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സിന്റെ പരിശീലനത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്കൂളില്‍ എത്തിയപ്പോള്‍ പര്‍ദ്ദ ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിനികളെ പ്രധാനാധ്യാപിക അപമാനിച്ചെന്നാണ് പരാതി.
സ്ഥാപന അധികൃതര്‍, ഡിഇഒ, ഡിഡിഇ, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവര്‍ക്ക് വിദ്യാര്‍ഥിനികള്‍ പരാതി നല്കി. എന്നാല്‍ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും മറിച്ച് പര്‍ദ്ദ ധരിച്ചെത്തിയ വിദ്യാര്‍ഥിനികളോട് ഈ രീതിയിലാണോ പരിശീലനത്തിനെത്തുക എന്നുചോദിക്കു കയും പരിശീലനത്തിനായി എഇഒയുടെ അനുമതി വേണമെന്ന് അറിയിക്കുക മാത്രമാണുണ്ടായതെന്നും പ്രധാനാധ്യാപിക പറഞ്ഞു.

