KOYILANDY DIARY.COM

The Perfect News Portal

വിദ്യാര്‍ഥികളുടെ ഭക്ഷണം മുടക്കി സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം

കോഴിക്കോട്: വെള്ളയില്‍ ഗവണ്‍മെന്റ് ഫിഷറീസ് യൂ.പി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ ഭക്ഷണം മുടക്കി സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. സ്‌കൂള്‍ അടുക്കളയിലെ സാധനങ്ങളും അടുപ്പുകളും നശിപ്പിച്ചു. അരിയും പാകം ചെയ്യാനുള്ള മറ്റുഭക്ഷണ സാധനങ്ങളും നിലത്തിട്ട് ഉപയോഗ ശൂന്യമാക്കി.

അതിക്രമിച്ച്‌ കയറിയവര്‍ പ്രാവിന്റെതെന്നു തോന്നിപ്പിക്കുന്ന പക്ഷിയുടെ മാംസം അടുക്കളയില്‍ വച്ചു പാകം ചെയ്യ്തിട്ടുണ്ട്. മാംസത്തിന്റെ അവശിഷ്ടങ്ങളും അടുക്കളയിലുണ്ട്. ഒരുമാസത്തേയ്ക്കു കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ച കലവറയിലാണു സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാട്ടം നടത്തിയത്. ഇതോടെ സ്‌കൂളില്‍ നിന്നു പ്രഭാത ഭക്ഷണം കഴിക്കാമെന്നു കരുതിയെത്തിയ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടിലായി.

എന്നാല്‍ അധ്യാപകരും രക്ഷാകര്‍ത്തൃ സമിതിയും കുട്ടികള്‍ക്ക് പ്രഭാതഭക്ഷണമായി പഴം വാങ്ങി നല്‍കുകയായിരുന്നു. സ്‌കൂളില്‍ നിന്നു ഉച്ചഭക്ഷണം കഴിക്കാനായി ആഹാരം കൊണ്ടുവരാതെ എത്തിയ കുട്ടികള്‍ക്ക് ചില സംഘടനയുടെയും ആളുകളുടെയും സഹായത്തോടെ ഭക്ഷണം എത്തിച്ചു നല്‍കി. സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് അധികൃതര്‍ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *