വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തനം ആരംഭിച്ചു

കൊയിലാണ്ടി: ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തനം ആരംഭിച്ചു. ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കഥാകാരന് യു. കെ. കുമാരന് പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്മാന് കെ.ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രവൃത്തി പരിചയ ക്ലബ്ബ് തയ്യാറാക്കിയ മാസിക പരിപാടിയില്‍ പ്രകാശനം ചെയ്തു.
എ.ഇ.ഒ. പി.പി. സുധ, ബിജു കാവില്‍, മോഹനന് നടുവത്തൂര്‍, പി.ടി.എ. പ്രസിഡണ്ട് എ. സജീവ് കുമാര്‍, പ്രിന്‍സിപ്പല്‍ എ. പി. പ്രബീദ്, ബി.പി.ഒ. ഒ.ഗിരി, ആര്. എം. രാജന്, ടി. വി. വിനോദ്, കെ.നാരായണന്, അന്‍സാര്‍ കൊല്ലം, പ്രധാനാധ്യാപകന് ജി.കെ.വേണു, പി. രാഗേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

