വിദേശ മദ്യഷാപ്പ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം

തൊട്ടില്‍പാലം : കോടതി വിധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ കുറ്റ്യാടിയിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യഷാപ്പ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. ആറു ദിവസമായി സമരം നടക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് തൊട്ടില് പാലം പൊലീസ് സ്റ്റേഷന് പരിസരത്തെ കെട്ടിടത്തില്‍ മദ്യഷാപ്പ് തുറക്കാനുള്ള ഏര്‍പ്പാടുകള്‍ നടക്കുന്നുണ്ടെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പെടെ നൂറ് കണക്കിന്ന് ആളുകള്‍ പ്രതിഷേധവുമായെത്തി.
തുടര്‍ന്ന് തൊട്ടില് പാലം അങ്ങാടിയില്‍ സര്‍വകക്ഷി പ്രതിനിധികളുടെ നേതൃത്ത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. എ.ആര്.വിജയന്, വി.പി. സുരേഷ് ,റോബിന് ജോസഫ്, ബോബി മൂക്കന്‍തോട്ടം. കെ.പി.സി. മൊയ്തു എ.സി. തങ്കച്ചന് എന്നിവര്‍ നേതൃത്വം നല്കി.

