വിദേശമദ്യഷാപ്പിനെതിരെ ഇന്ന് നഗരസഭ ഓഫീസ് മാർച്ചും ധർണ്ണയും

കൊയിലാണ്ടി: റെയിൽവെ സ്റ്റേഷന് സമീപം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന വിദേശ മദ്യഷാപ്പിനെതിരെ റെസിഡൻസ് അസ്സോസിയേഷൻ കോ-ഓഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് ഇന്ന് വൈകിട്ട് നാല് മണിക്ക് മാർച്ചും ധർണ്ണയും ഘടിപ്പിക്കുന്നു. 11 റസിഡന്റ്സ് അസോസിയേഷനുകളാണ് സമരരംഗത്തുള്ളത്.
വെൽഫയർ പാർട്ടിയും സമരത്തിന് പിന്തുണ നൽകുന്നുണ്ട്. സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നിർദ്ദിഷ്ട മദ്യഷാപ്പിനു മുമ്പിൽ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ നടന്നിരുന്നു. ഒരു കാരണവശാലും മദ്യഷാപ്പിന് നഗരസഭ അനുമതി നൽകരുതെന്നാണ് കോർഡിനേഷൻ കമമിറ്റിയുടെ ആവശ്യം. വരും ദിവസങ്ങളിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കോർഡിനേഷൻ ഭാരവാഹികൾ പറഞ്ഞു.

