തിക്കോടി പാലൂരിൽ വാഹാനാപകടം: 2 വിദ്യാർത്ഥികൾ മരിച്ചു

കൊയിലാണ്ടി : തിക്കോടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. അഥ്നാൻ (12). അസ്ളാ ഷെഹറീന് (12) എന്നിവരാണ് മരിച്ചത്. കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ടുപേരുടെ നില ഗുരുതരമാണ്.
മരിച്ച കുട്ടികളിൽ അഥ്നാൻ കൊയിലാണ്ടി എം. ഇ. എസ്. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയും, കൊയിലാണ്ടി കൊല്ലം സ്വദേശിയായ ഷെബീറിന്റെ മകൻ അസ്ലാം ഷെഹറിൻ മർക്ക്സ് സ്കൂളിലെ യു.കെ.ജി. വിദ്യാർത്ഥിയുമാണ്. പരിക്കേറ്റ രണ്ട് പേരെയും മെഡിക്കൽ കോളജിലേക്ക് മാറ്റി.

