വാഹനപരിശോധനക്കിടെ അപകടം; തിരുവല്ല സിഐക്ക് ഗുരുതര പരുക്ക്

പത്തനംതിട്ട: തിരുവല്ല സിഐക്ക് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. ഇന്ന് പുലര്‍ച്ചെ തിരുവല്ല മഞ്ഞടിക്ക് സമീപം അപകടത്തില്‍പ്പെട്ട ഡിവൈഡറിലേക്ക് ഇടിച്ച് കയറിയ കാര്‍ നീക്കുന്നതിനിടെയാണ് പുറകില്‍ നിന്നും വന്ന ജീപ്പ് ആണ് സിഐയെ ഇടിച്ചത്. സിഐ രാജീവിന്റെ കുടെയുണ്ടായിരുന്ന മൂന്ന് നാട്ടുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
ഗുരുതരമായി പരുക്കേറ്റ സിഐയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തിലും കഴുത്തിലെ എല്ലുകള്‍ക്കും പരിക്കേറ്റ സിഐയെ ശാസ്ത്രക്രിയക്ക് വിധായനാക്കി.

