വാഹനം കിട്ടാതെ വലഞ്ഞവർക്ക് സഹായവുമായി കൊയിലാണ്ടി പോലീസ്

കൊയിലാണ്ടി : ഹർത്താൽ ദിനത്തിൽ വാഹനം കിട്ടാതെ വിവിധ സ്ഥലങ്ങളിൽ നിന്ന് കൊയിലാണ്ടിയിലെത്തിയവരെ ട്രാഫിക് പോലീസ് നേതൃത്വത്തിൽ വിവിദ വാഹനങ്ങളിൽ കയറ്റിവിട്ടു. നേരം വെളുത്ത് വീട്വിട്ട് വിവിധ സ്ഥലങ്ങളിലേക്ക് പോയവർ വഴിയിൽവെച്ചാണ് ഇന്ന് ഹർത്താലാണെന്നറിഞ്ഞത്. ഇതോടുകൂടി കഷ്ടത്തിലായ യാത്രക്കാർ വിഷമിച്ചിരിക്കുമ്പോഴാണ് കൊയിലാണ്ടി ട്രാഫിക് പോലീസ് സഹായവുമായി വന്നത്.
എസ്. എ. മോഹൻദാസിന്റെ നേതൃത്വത്തിൽ പോലീസ് വാഹനത്തിലും, ആംബുലൻസിലും മറ്റ് വാഹനങ്ങൾ ഉപയോഗിച്ചുമാണ് ജനങ്ങൾക്ക് വലിയ സഹായവുമായി മുന്നിട്ടിറങ്ങിയത്.

