വാഴൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് വിജയം

പൊന്‍കുന്നം: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സിപിഐ എം ലെ അമ്മിണിയമ്മ പുഴയനാലിനെ തെരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെയാണ് അമ്മിണിയമ്മ പുഴയനാലിനെ തെരഞ്ഞെടുത്തത്.
13 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് 6, യുഡിഎഫ് 6, ബിജെപി 1 എന്നിങ്ങനാണ് കക്ഷി നില. അമ്മിണിയമ്മ പുഴയനാലിന് ആറ് വോട്ടും, എതിര്‍ സ്ഥാനാര്‍ത്തി യുഡിഎഫിലെ സുഷമാ ശിവദാസിനും ആറു വീതം വോട്ടു ലഭിച്ചതിനേ തുടര്‍ന്നാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. ബിജെപി അംഗം വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

