വാളയാര്‍ ചെക്പോസ്റ്റില്‍ വച്ച് നാലരക്കിലോ സ്വര്‍ണം എക്സൈസ് സംഘം പിടികൂടി

പാലക്കാട്: വാളയാര്‍ ചെക്പോസ്റ്റില്‍ വച്ച് തമിഴ്നാട്ടില്‍നിന്നു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്ന് എക്സൈസ് സംഘം നാലരക്കിലോ സ്വര്‍ണം പിടികൂടി. മുംബൈ സ്വദേശികളായ സച്ചിന് സോണി, നന്ദലാല്‍ എന്നിവരെ അറസ്റ്റുചെയ്തു. കോയമ്ബത്തൂര്‍ വിമാനത്താവളം വഴിയാണു സ്വര്‍ണം എത്തിയതെന്നാണു സൂചന. പിടികൂടിയവരെ ചോദ്യം ചെയ്യുന്നു.
