വായനയുടെ അഭാവമാണ് ഇന്നത്തെ സമൂഹത്തിന്റെ ഏറ്റവും വലിയ പ്രശ്നം:

കൊയിലാണ്ടി; വായനയുടെ അഭാവമാണ് ഇന്നത്തെ സമൂഹത്തിന്റെ ഏറ്റവും വലിയ പ്രശ്നം. ഗൗരവപരമായ വായനയിലേക്ക് പുതിയ തലമുറയെ എത്തിക്കാനുളള ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാവണം. അത്തരമൊരു ലക്ഷ്യത്തിലേക്ക് പുതിയ തലമുറയെ എത്തിക്കുവാൻ കെയർ നോളജ് സെന്റർ & റീഡിംഗ് റൂം എന്ന സംരംഭത്തിന് കഴിയണമെന്നും കൽപ്പറ്റ നാരായണൻ മാസ്റ്റർ ആവശ്യപ്പെട്ടു.
കെയർ കൊയിലാണ്ടി ഒരുക്കിയ പുസ്തക പയറ്റിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.പി ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. ബി.എച്ച് ഇബ്രാഹിംകുട്ടി, ഷാഫി കുറുവങ്ങാട്, നൂറുദ്ദീൻ കൊയിലാണ്ടി എന്നിവർ സംസാരിച്ചു.

