വള്ളം മറിഞ്ഞ് കാണാതായ പ്രാദേശിക ലേഖകന്റെ മൃതദേഹം കണ്ടെടുത്തു

വൈക്കം: മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാതൃഭൂമി വാര്‍ത്താ സംഘത്തിന്റെ വള്ളം മറിഞ്ഞ് കാണാതായ പ്രാദേശിക ലേഖകന്റെ മൃതദേഹം കണ്ടെടുത്തു. കടത്തുരുത്തി പ്രാദേശിക ലേഖകന്‍ സജി മെഗാസി(46)ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. കാണാതായ മാതൃഭൂമി തിരുവല്ല യൂണിറ്റ് ഡ്രൈവര്‍ ബിബിന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. സജിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇന്നലെ വൈക്കം മുണ്ടാര്‍ത്തുരുത്തിലെ വെള്ളപ്പൊക്കക്കെടുതി റിപ്പോര്‍ട്ട്‌ചെയ്യാന്‍പോയ സംഘമാണ് എഴുമാന്തുരില്‍ വള്ളംമറിഞ്ഞ് അപകടത്തില്‍പ്പെട്ടത്. വെള്ളത്തിലേക്ക് താഴ്‌ന്നുപോയ കോട്ടയം ബ്യൂറോ റിപ്പോര്‍ട്ടര്‍ ശ്രീധരനേയും തിരുവല്ല ബ്യൂറോ ക്യാമറമാന്‍ അഭിലാഷിനേയും നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു.

