വലിയ തലയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച അഞ്ചു വയസ്സുകാരി മരണത്തിന് കീഴടങ്ങി

അഗര്‍ത്തല: വലിയ തലയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ത്രിപുരയിലെ അഞ്ചു വയസ്സുകാരി റൂണ ബീഗം മരണത്തിന് കീഴടങ്ങി. തലച്ചോറില്‍ വെള്ളം നിറയുന്ന ഹൈഡ്രോസെഫലസ് എന്ന രോഗാവസ്ഥയായിരുന്നു റൂണയെ പിടികൂടിയത്.
94 സെന്റീമീറ്ററോളം വൃത്ത പരിധിയുണ്ടായിരുന്നു റൂണയുടെ തലയ്ക്ക്. 2013 മുതല്‍ ഗുരുഗ്രാമിലെ എഫ്എംആര്‍ഐ ആശുപത്രിയില്‍ എട്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയയായിരുന്നു റൂണ ബീഗം. ആറ് മാസത്തിനുള്ളില്‍ അടുത്ത ശസ്ത്രക്രിയ നടക്കാനിരിക്കെയാണ് മരണം.

ബീഗത്തിന് സാധാരണകുട്ടിയെയും പോലെയാകാന്‍ ഡോക്ടര്‍മാര്‍ ഉറപ്പ് പറഞ്ഞിരുന്നു. ഒരു മാസം മുമ്പ്
നടന്ന പരിശേധനയിലും ബീഗത്തെ രക്ഷിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ഡോക്ടര്‍മാര്‍ പങ്കുവെച്ചത്.

അവള്‍ക്ക് ചെറിയ ശ്വാസതടസമുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ്
മരണത്തിനു കീഴടങ്ങി.’- ബീഗത്തിന്റെ അമ്മ ഫാത്തിമ ഖത്തും പറഞ്ഞു.

തുടക്കത്തില്‍ റൂണയുടെ സ്ഥിതി വളരെ മോശമായിരന്നു. എന്നാല്‍ അഞ്ച് ശസ്ത്രക്രിയകള്‍ക്ക് ശേഷം അവളുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടായി. ചികിത്സയുടെ രണ്ടാം ഘട്ടത്തില്‍ മികച്ച പുരോഗതിയുണ്ടായിരുന്നെങ്കിലും അവള്‍ക്ക് നടക്കാനോ സംസാരിക്കാനോ സാധിച്ചിരുന്നില്ല. എന്നാല്‍ അവളുടെ തലയുടെ വലിപ്പം കുറഞ്ഞിരുന്നു.
