വര്‍ഗീസ് കൂര്യന് ആദരമായി ഗൂഗിള്‍ ഡൂഡില്‍
ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവെന്ന പേരില്‍ വിഖ്യാതനായ ഡോ. വര്‍ഗീസ് കുര്യനെ ആദരിക്കാന്‍ ഗൂഗിള്‍ ഹോം പേജില്‍ ഡൂഡിള്‍ പ്രത്യക്ഷപ്പെട്ടു. ഗുജറാത്തിലെ കെയ്റയില്‍ ആനന്ദ് ഗ്രാമത്തില്‍ അദ്ദേഹം പാല്‍ ഉത്പന്നങ്ങള്‍ക്കായി കോഓപ്പറേറ്റിവ് സൊസൈറ്റി തുടങ്ങി. ഇതു പിന്നീട് അമൂല്‍ എന്ന പേരില്‍ ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന പാലുത്പന്ന ബ്രാന്‍ഡായി മാറുകയായിരുന്നു. ലോകത്തെ ഏറ്റവുംവലിയ പാലുത്പാദകരാഷ്ട്രമാക്കിയത് ‘അമുല്‍’ കുര്യന്‍ എന്നറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്റെ അക്ഷീണപ്രയത്‌നമാണ്. 34 വര്‍ഷത്തോളം അദ്ദേഹം ഗുജറാത്ത് സഹകരണ ക്ഷീര വിപണന സംഘത്തിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. 2012 സപ്തംബര്‍ 9 ന് അദ്ദേഹം അന്തരിച്ചു.

