വയോജന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
കോഴിക്കോട്: സിനീയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കക്കോടി യൂണിറ്റിന്റെ നേതൃത്വത്തില്‍ വയോജന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കക്കോടി ജി.എല്‍.പി. സ്‌കൂളില്‍ നടന്ന കണ്‍വെന്‍ഷന്‍ മുൻ മേയർ എം. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. കെ. ബാലകൃഷ്ണന്‍, ആലിക്കോയ, കുട്ടിക്കൃഷ്ണന്‍ നായര്‍, വിജയന്‍ നായര്‍, മാധവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
