വയലാർ അവാർഡ് ജേതാവ് യു.കെ. കുമാരനെ ആദരിച്ചു

കൊയിലാണ്ടി:വയലാർ അവാർഡ് ജേതാവ് യു.കെ.കുമാരനെ നഗരസഭ ആദരിച്ചു.കേരളോത്സവ വേദിയിൽ നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ യു.കെ. കുമാരന് നഗരസഭയുടെ പുരസ്കാരം സമർപ്പിച്ചു. കെ.ദാസൻ എം.എൽ.എ, ചന്ദ്രശേഖരൻ തിക്കോടി, നഗരസഭ വൈസ് ചെയർ പേഴ്സൺ വി.കെ.പത്മിനി, സ്റ്റാന്റിംഹങ് കമ്മറ്റി ചെയർ പേഴ്സൺമാരായ എൻ. കെ. ഭാസ്കരൻ, വി.സുന്ദരൻ, ദിവ്യ സെൽവരാജ്, വി.കെ.അജിത, കൗൺസിലർമാരായ യു.രാജീവൻ, വി.പി.ഇബ്രാഹിംകുട്ടി, കെ.വി. സുരേഷ്, എം.സുരേന്ദ്രൻ, ശേഖരൻ, അഡ്വ.കെ.വിജയൻ എന്നിവർ സംസാരിച്ചു.
