വന്മുകം – എളമ്പിലാട് MLP സ്കൂളിൽ ” കുട്ടിക്കൊരു ചട്ടി ” പദ്ധതിക്ക് തുടക്കമായി

കൊയിലാണ്ടി: ചിങ്ങപുരം, വന്മുകം -എളമ്പിലാട് എം. എൽ. പി. സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “കുട്ടിക്കൊരു ചട്ടി ” പദ്ധതിക്ക് തുടക്കമായി. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ശ്രീഭാഗ്യ, റിസ്വാൻ അൻസാരി എന്നിവർ പൂച്ചട്ടി സ്കൂളിന് കൈമാറിക്കൊണ്ടാണ് പദ്ധതിക്ക് തുടക്കമായത്.
ചടങ്ങിൽ പരിസ്ഥിതി ക്ലബ്ബ് കൺവീനർ പി. നൂറുൽ ഫിദ, പരിസ്ഥിതി ക്ലബ്ബ് ലീഡർ ദിയലിനീഷ് എന്നിവർ ചേർന്ന് പൂച്ചട്ടി ഏറ്റുവാങ്ങി.
