വന്മുകം-എളമ്പിലാട് സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി. രാജീവ് ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം തന്നെ സ്കൂൾ തല മെസേജ് പദ്ധതിക്കും തുടക്കമായി. പി.ടി.എ. പ്രസിഡണ്ട് കെ. സുജില അദ്ധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ വി.വി. സുരേഷ് കേരളപ്പിറവിദിന സന്ദേശം നൽകി. നീറ്റ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയ കെ. ആയിഷ മുഖ്യാതിഥിയായി. “കേരളം പാട്ടുകളിലൂടെ” എന്ന സംഗീത പരിപാടിക്ക് പ്രശസ്ത ഗായകൻ നിധീഷ് കാർത്തിക് നേതൃത്വം നൽകി. പി. നൂറുൽ ഫിദ മെസേജ് പദ്ധതി വിശദീകരണം നടത്തി.

വിദ്യാർത്ഥികളായ എസ്. അനിരുദ്ധ്, വസുദേവ് കാർത്തിക്, ഗൗതം, ഫജർ ഷാജി എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി നന്ദിയും പറഞ്ഞു.


