KOYILANDY DIARY.COM

The Perfect News Portal

വടകര താലൂക്കില്‍ മഴ ശക്തം, ഒപ്പം ചുഴലിക്കാറ്റും

വടകര: ശക്തമായ മഴയോടൊപ്പം ചുഴലിക്കാറ്റും. താലൂക്കില്‍ കനത്ത നഷ്ടം. വടകരയില്‍ താഴെ പുത്തൂര്‍ രാമകൃഷ്ണന്റെ വീട് മഴയില്‍ തകര്‍ന്നു. മേല്‍ക്കൂരയും ഒരു ഭാഗവും അമര്‍ന്ന നിലയിലാണ്. കൂലിപ്പണിക്കാരനായ രാമകൃഷ്ണനും ഭാര്യയും ഭിന്നശേഷിക്കാരിയായ മകളും അമ്മയും അടങ്ങിയതാണ് കുടുംബം. ചൊവ്വാഴ്ച രാത്രിയാണ് വീട് തകര്‍ന്നത്.

ഭാഗ്യത്തിന് ആളപായമില്ല. ഇവരെ കൗണ്‍സിലര്‍ ടി.കേളുവിന്റെ നേതൃത്വത്തില്‍ ബന്ധുവീടിലേക്കു മാറ്റി പാര്‍പ്പിച്ചു.
അരൂര്‍ ഹരിതവയല്‍ ഭാഗത്ത് ഇന്നലെ ഉച്ചയോടെ ആഞ്ഞു വീശിയ ചുഴലി കാറ്റ് കനത്ത നാശം വിതറി. പന്ത്രണ്ടോ
ളം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. നൂറു കണക്കിന് വാഴകള്‍ നശിച്ചു.

ഈരായീന്റവിടെ ഉഷ, കുറ്റിയില്‍ അമ്മദ്, ഗോവുള്ളപറമ്പില്‍ കൃഷ്ണന്‍,വലിയതയ്യില്‍ കുമാരന്‍, എടക്കണ്ടി പറമ്പില്‍ കണാരന്‍, ഈരായീന്റവിട ബാബു, നടുപ്പറമ്പില്‍ നാണു, നടുപറമ്പില്‍ കൃഷ്ണന്‍,കുമാരന്‍, കുറ്റിയില്‍ രാജീവന്‍, കൊല്ലന്റതയ്യില്‍ ഷാജി, തയ്യില്‍ ജാനു ഉള്‍പ്പെടെ നിരവധി പേരുടെ വീടുകള്‍ക്ക് കേടുപാട് പറ്റിയിട്ടുണ്ട്. ഉ

Advertisements

ഷയുടെ വീടിന് മുകളില്‍ വലിയ കരിമുരിക്ക് വീഴുകയായിരുന്നു. കുമാരന്റെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പാറി അടുത്ത പറമ്പിലാണുള്ളത്. വീടിന് ചെറിയ തകരാറ് സംഭവിച്ച അമ്മതിന്റെ വീട്ടു പറമ്പിലെ വന്‍ മരങ്ങള്‍, വാഴകള്‍ ഉള്‍പ്പെടെ ഭൂരിപക്ഷവും കാറ്റില്‍ നിലം പൊത്തി.

സമീപ പറമ്പുകളിലെ ഫല വൃക്ഷങ്ങളും വാഴകളും നിലം പൊത്തിയിട്ടുണ്ട്. കുറ്റിയില്‍ സുരേഷിന്റെ നൂറ് കണക്കിന് കുലച്ചതും കുലക്കാറായതുമായ വാഴകള്‍ കാറ്റില്‍ നശിച്ചു. എടയില്‍ പീടികയില്‍ മജീദിന്റേയും നിരവധി വാഴകള്‍ കാറ്റില്‍ നിലം പൊത്തി. വൈദ്യുതി പോസ്റ്റ് തകര്‍ന്നതിനാല്‍ ഈ ഭാഗത്ത് വൈദ്യുതി വിതരണവും നിലച്ചിരിക്കുകയാണ്.

ഇന്നലെ ഉച്ചക്ക് പതിനൊന്നരയോടെ ശക്തമായ മഴയോടൊപ്പം ചുഴലിക്കാറ്റെത്തിയത്. വന്‍ ശബ്ദത്തോടെ ഒന്നര കിലോ മീറ്റര്‍ ചുറ്റളവില്‍ കാറ്റ് ആഞ്ഞു വീശിയപ്പോള്‍ എന്തെന്നറിയാതെ ജനം പരിഭ്രാന്തരായി. പലരും ഓടിയതിനാല്‍ കടപുഴകി വീഴുന്ന മരത്തിനടിയിലാലില്ല. തലനാരിഴക്കാണ് പലരും രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.

വാര്‍ഡ് അംഗം ഒ .രമേശന്റ നേതൃത്വത്തില്‍ പെട്ടെന്ന് തന്നെ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. മേല്‍ക്കൂര പാറി പോയ വീടുകള്‍ക്കും മറ്റും നാട്ടുകാര്‍ സുരക്ഷ ഏര്‍പ്പെടുത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അച്ചുതന്‍, വില്ലേജ് ഓഫീസര്‍ സുരേഷ്ബാബു ഉള്‍പ്പടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു. നാശ നഷ്ടത്തിന്റെ കണക്കെടുപ്പ് ഇന്ന് നടക്കും. .

Share news

Leave a Reply

Your email address will not be published. Required fields are marked *