വടകര ഗവ. ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആക്കിമാറ്റും: മന്ത്രി കെ.കെ. ശൈലജ

വടകര: സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടകര ഗവ. ജില്ലാ ആശുപത്രിയെ രണ്ടുവര്‍ഷം കൊണ്ട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആക്കിമാറ്റുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിവേദക സംഘത്തിന് ഉറപ്പ് നല്‍കി. ആരോഗ്യമേഖലയിൽ ജനപങ്കാളിത്തത്തോടെ സമഗ്രമായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കാത്ത് ലാബ്, നെഫ്രോളജിസ്റ്റ് നിയമനം എന്നീ കാര്യങ്ങളിലും ഉറപ്പു കിട്ടി. വളരെവേഗത്തില്‍ ബ്ലഡ് ബാങ്ക് പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും മന്ത്രി ഉറപ്പു നല്‍കി. നിര്‍ദിഷ്ട ആശു
പത്രി കെട്ടിട നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉറപ്പ് നല്‍കി. ആശുപത്രി ഭരണസമിതി അംഗങ്ങളായ സി.ഭാസ്‌കരന്‍, എടയത്ത് ശ്രീധരന്‍ എന്നിവരാണ് ആരോഗ്യ മന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും നേരില്‍ കണ്ട് നിവേദനം നല്‍കിയത്.

