വടകരയില്‍ സര്‍വ്വേയ്ക്ക് പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ വാട്സാപ്പിലൂടെ അപവാദ പ്രചാരണം

കോഴിക്കോട്: വടകരയില്‍ സര്‍വ്വേയ്ക്ക് പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ വാട്സാപ്പിലൂടെ അപവാദ പ്രചാരണം. ജില്ലാ എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിസര്‍ച്ച് ഓഫീസര്‍ കെ ബാബുരാജ്, ഇന്‍വെസ്റ്റിഗേറ്റര്‍ വി പ്രദീഷ് എന്നിവര്‍ക്കെതിരെയാണ് ചിത്ര സഹിതം വാട്സാപ്പിലൂടെ അപവാദ പ്രചാരണം നടക്കുന്നത്.
ഇരുവരും തട്ടിപ്പുകാരാണെന്നാണ് ചിത്രം സഹിതം പ്രചരിപ്പിക്കുന്നത്. വാട്സാപ്പ് പ്രചാരണം വ്യാപകമായതോടെ പൊതു സമൂഹത്തില്‍ ഇറങ്ങാനാവാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍. ദേശീയ സാമ്ബിള്‍ സര്‍വ്വേയുടെ ഭാഗമായി വടകര കോട്ടപ്പള്ളിയിലെത്തിയപ്പോഴാണ് ചിലര്‍ ഉദ്യോഗസ്ഥരെ എതിര്‍ത്തത്. ഇതിന് ശേഷമാണ് വാട്സാപ്പില്‍ അപവാദ പ്രചാരണം തുങ്ങിയത്.ഉദ്യോഗസ്ഥര്‍ വടകര പൊലീസില്‍ പരാതി നല്കി.

