ലോക സാക്ഷരത ദിനത്തിൽ അധ്യാപകന് ആദരം

കൊയിലാണ്ടി : റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗവർമെന്റ് വൊക്കേഷണൽ ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂളിൽ നേഷൻ ബിൽഡർ അവാർഡ് നൽകി ആദരിച്ചു. ഹൈസ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് മേജർ അരവിന്ദാക്ഷൻ അവാർഡ് സമ്മാനിച്ചു. കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ, കെ . എസ്. ഗോപാലകൃഷ്ണൻ, പി. ടി. എ. പ്രസിഡണ്ട് യു. കെ. ചന്ദ്രൻ, എം. ജി. ബൽരാജ്, പ്രബീഷ് കുമാർ, ബാലറാം പുതുക്കുടി, അജിത്ത്, കെ. എം. രാജീവൻ, എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ വാസു സ്വാഗതവും, സുധീർ കെ. വി. നന്ദിയും പറഞ്ഞു.
