റോഡില്‍ നോട്ട് മഴ; ഹൈവേയില്‍ വാഹനം നിര്‍ത്തി നോട്ട് വാരി യാത്രക്കാര്‍

അറ്റ്ലാന്റ: കറന്സിനോട്ട് കൊണ്ട്പോയ ട്രക്കിന്റെ സൈഡിലെ വാതില്‍ അപ്രതീക്ഷിതമായി തുറന്നതോടെ അറ്റ്ലാന്റയിലെ തിരക്കേറിയ ഹൈവേയില്‍ അക്ഷരാര്‍ഥത്തില്‍ നോട്ട് മഴയായി. ഇതോടെവഴിയരികില് വാഹനങ്ങള്‍ നിര്‍ത്തി നോട്ട് പെറുക്കുകയും ഇതിന്റെ വീഡിയോ എടുക്കുകയും ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു ചൊവ്വാഴ്ച അറ്റ്ലാന്റയിലെ ജനങ്ങള്‍.
അറ്റ്ലാന്റയിലെ ഇന്റര്‍സ്റ്റേറ്റ് ഹൈവേ 285 ല്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.ഏകദേശം 1 ലക്ഷം ഡോളറാണ് (68,35,000) രൂപയാണ് റോഡില്‍ നഷ്ടമായതെന്നാണ് നിഗമനം. അതേ സമയം ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ് പണം തിരികെ വാങ്ങിയിരുന്നു.എന്നാല്‍ റോഡില്‍ നഷ്ടമായ പണം എടുക്കുന്നത് കുറ്റമാണെന്ന് മനസിലാക്കിയതോടെ ചിലര്‍ പണം തിരികെ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

