റെയിൽവെ സ്റ്റേഷന് സമീപം മരം കടപുഴകി വീണു. ബൈക്കുകൾ മരത്തിനടിയിലായി

കൊയിലാണ്ടി: റെയിൽവെ സ്റ്റേഷന് സമീപം വൻ മരം കടപുഴകി വീണു. 3 മണിയോട് കൂടിയാണ് സംഭവം നടന്നത്. മരത്തിനടിയിൽ നരവധി ബൈക്കുകൾ ഞെരിഞ്ഞമർന്നു കിടക്കുകയാണ്. ട്രെയിൻ യാത്രക്കാരുടേതാണ് ബൈക്കുകൾ പലതും നിശ്ശേഷം തകർന്നിട്ടുണ്ട്. പഴയ റെയിൽവെ ഗേറ്റിലേക്ക് പോകുന്ന വഴിയിലുള്ള ബേക്കറിക്ക് മുമ്പിലാണ്. ടാർ റോഡിലാണ് അപകടം ഉണ്ടായത്. ഉടൻതന്നെ കൊയിലാണ്ടി ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി. നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു
