രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് തലസ്ഥാനത്ത്
തിരുവനന്തപുരം : ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുന്നതിനു രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്നു 12നു തലസ്ഥാനത്ത് എത്തും. ഹൈദരാബാദില്‍ നിന്നു വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ എത്തുന്ന അദ്ദേഹത്തെ വിമാനത്താവളത്തില്‍ ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മേയര്‍ വി.കെ.പ്രശാന്ത് തുടങ്ങിയവര്‍ സ്വീകരിക്കും.
അവിടെ നിന്നു നേരെ കാര്യവട്ടത്തേക്കു പോകുന്ന രാഷ്ട്രപതി, കേരള സര്‍വകലാശാലയുടെ ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ 12.30ന് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഗവര്‍ണര്‍ വിശിഷ്്ടാതിഥിയായിരിക്കും. ചരിത്ര കോണ്‍ഗ്രസിന്റെ നടപടിക്രമങ്ങളുടെ ഔദ്യോഗിക പ്രകാശനം രാഷ്ട്രപതിക്കു കൈമാറി മുഖ്യമന്ത്രി നിര്‍വഹിക്കും. മികച്ച ചരിത്രകാരനുള്ള രാജ്വാഡെ അവാര്‍ഡ് രാഷ്ട്രപതി സമ്മാനിക്കും. മന്ത്രിമാരായ സി.രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും. 1.30നു യോഗം അവസാനിക്കും.