രാജസ്ഥാനില്‍ പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു

ജയ്പൂര്‍: രാജസ്ഥാനില്‍ പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. അല്‍വാര്‍ ജില്ലയില്‍ ഇന്നലെ രാത്രി അക്ബര്‍ ഖാന് എന്നയാളാണ് കൊല്ലപ്പെട്ടത്.
ഹരിയാന സ്വദേശിയായ അക്ബര്‍ ഖാന് താമസ്ഥലമായ കൊല്‍ഗാന്‍വില്‍ നിന്നും പശുക്കളുമായി അല്‍വാറിലേക്ക് പോകുമ്ബോഴായിരുന്നു ആള്‍ക്കൂട്ട അക്രമത്തിന് ഇരയായത്. ഇയാളുടെ മൃതദേഹം സമീപത്തുള്ള ആശുപത്രി മോര്‍ച്ചറിയിലാണ് ഉള്ളത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പശുക്കടത്ത് ആരോപിച്ച് അല്‍വാറില്‍ ഇതിനു മുന്‍പും ആള്‍ക്കൂട്ട കൊലപാതകം നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പെഹലു ഖാന് എന്നയാളും ഗോരക്ഷകരുടെ അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Advertisements

