രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

മുക്കം: രണ്ടു കിലോഗ്രാം കഞ്ചാവുമായി നെല്ലിക്കപറമ്പ് സ്വദേശി ഫൈസല്‍ മുക്കം പൊലീസിന്റെ പിടിയിലായി. മുക്കം പൊലീസ് സബ് ഇന്‍സ്പക്ടര്‍ കെ.പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വെസ്റ്റ് മാമ്പറ്റയിലെ സ്റ്റേഡിയത്തിനടുത്തു വച്ച് ഇയാളെ പിടികൂടിയത്. കഞ്ചാവ് കേസില്‍ ഇതിനു മുമ്ബും ഇയാള്‍ പിടിയിലായിട്ടുണ്ട്. രണ്ട് മാസം മുമ്പ് അരീക്കോട് ഭാഗത്ത് നിന്ന് 200 ഗ്രാം കഞ്ചാവുമായാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്.
മുക്കം എസ്.ഐ കെ.പി. അഭിലാഷ്, അഡീഷണല്‍ എസ്.ഐമാരായ ഇ.ഹമീദ്, എന്‍.ജയമോദ്, ബേബി മാത്യു, ക്രൈം സ്ക്വാഡിലെ രാജീവന്, ഹരിദാസന്, സി.പി.ഒമാരായ ഷഫീഖ് നീലിയാനിക്കല്‍, അനൂപ് തറോല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

